കുന്നിന്‍പുറത്തേക്കുള്ള വഴി

വര്‍ഷങ്ങള്‍ക്കു മുന്‍പ് സാമൂതിരിയുടെ നാട്ടിലെ കുന്നിന്‍പുറത്തെ പ്രാചീനമായ സാമൂതിരി കോളേജിലേക്കുള്ള വഴിയിലൂടെ ഞാന്‍ ആദ്യമായി കയറിയത് . മരങ്ങള്‍ക്കിടയിലൂടെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ടാര്‍ ചെയ്ത റോഡ്‌ , ഇരു വശങ്ങളിലും അങ്ങിങ്ങായ്‌ പണിതീരാത്ത കുറെ ശില്പങ്ങള്‍ , ക്ലാസ്സ്‌ കഴിഞ്ഞു കുന്നിറങ്ങി വരുന്ന കുറെ കൂട്ടങ്ങള്‍, അങ്ങിങ്ങായി കൂട്ടം കൂടിയിരുന്നു പുതു തലമുറയെ റാഗിംഗിലൂടെ ക്യാമ്പസിലേക്ക് വരവേല്‍ക്കുന്ന ചേട്ടന്മാരും ചേച്ചിമാരും , വലിയ വലിയ തണല്‍ മരങ്ങള്‍ , ചുവപ്പും മഞ്ഞയും നിറത്തില്‍ അടര്‍ന്നു റോഡില്‍ വീണു കിടക്കുന്ന പൂവുകള്‍ , വൃക്ഷ ശിഖരങ്ങളിലേക്ക് പറന്നെത്തുന്ന കിളിക്കൂട്ടങ്ങള്‍ ഇവയെല്ലാം എന്നെ ആ ക്യാമ്പസിലേക്ക് ആകര്‍ഷിച്ചു .


വര്‍ഷങ്ങള്‍ക്കിപ്പുറം


  കുന്നിന്‍ പുറത്തേക്കുള്ള നീണ്ട വഴികളിലൂടെ ഇനിയും വരേണ്ടതാണ് മക്കളുടെയും കൊച്ചു മക്കളുടെയും കൈ പിടിച്ചു കൊണ്ട് ......

തത്കാല്‍


ഇന്ത്യയിലെ തീവണ്ടിയാത്ര എല്ലാവര്ക്കും ഈ കൊടുത്ത ഫോട്ടോ പോലെയാണ് . സീറ്റ്‌ കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ ഇല്ല . തത്കാല്‍ എന്നൊരു സംഭവം ഇല്ലായിരുന്നു എങ്കില്‍ എന്നെപ്പോലെയുള്ളവരുടെ ട്രെയിന്‍ യാത്രയുടെ കാര്യം കട്ടപൊകയായേനെ !!
പല തവണയും ലീവ് കഴിഞ്ഞുള്ള യാത്ര തത്കാല്‍ ടിക്കറ്റ്‌ എടുത്ത ശേഷമായിരിക്കും . കഴിഞ്ഞ യാത്രയിലും അത് തന്നെ സംഭവിച്ചു . കൊച്ചുവേളി - ഡറാഡൂണ്‍ ട്രെയിനില്‍ കോഴിക്കോട് നിന്നും വഡോദര വരെ തത്കാല്‍ ടിക്കറ്റ്‌ എടുത്തു . യാത്ര രാജസ്ഥാനിലെ ജോധ്പൂരിലെ ഒരു വില്ലേജിലേക്ക്‌ ആയിരുന്നു . വൈകീട്ട് കോഴിക്കോട് നിന്നും ട്രെയിനില്‍ കയറി . യാത്രയില്‍ മൂത്ര ശങ്ക വന്നപ്പോള്‍ ട്രയിനിലെ കാര്യം സാധിക്കുന്ന സ്ഥലം വരെ പോയി . അകത്തു കയറിയപ്പോള്‍ തല ചുറ്റാന്‍ തുടങ്ങി . അത്രക്കും വൃത്തിഹീനമായ സ്ഥിതി ആയിരുന്നു അതിന്റെ അവസ്ഥ . ഇന്നീ കാലത്ത് എന്തിനും ഏതിനും ആപ്പുകളുടെ കാലമാണല്ലോ , ഉടനെ മൊബൈലില്‍ നിന്നും റെയില്‍വേക്ക് ഒരു സന്ദേശം കൊടുത്തു . ഞാന്‍ ട്രെയിനില്‍ അടുത്ത ദിവസം ഇറങ്ങുന്നതുവരെ ഒരു പ്രയോജനവും കണ്ടില്ല . എനിക്ക് അതില്‍ സന്ദേശം കൊടുത്തതിന്‍റെ പൈസ പോയത് മിച്ചം . ട്രയിനിലെ ഉറക്കം അത്ര സുഖകരമാല്ലയിരുന്നു , പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യാന്‍ അടുത്ത ദിവസം ട്രെയിന്‍ ഇറങ്ങുന്നതുവരെ കാത്തിരിക്കേണ്ടി വന്നു . എന്റെ അടുത്ത സീറ്റില്‍ ഒരു ഗുജറാതിയെ കിട്ടി. ഞങ്ങളുടെ ചര്‍ച്ച വിഷയം മോദി അണ്ണന്‍ ആയിരുന്നു . യാത്രക്കിടയില്‍ കുറെ ചായകള്‍ കുടിച്ചും പാട്ടുകള്‍ കെട്ടും സമയത്തെ കൊന്നു കളഞ്ഞു . അടുത്ത ട്രെയിനില്‍ കിട്ടിയ സീറ്റ്‌ ആര്‍ എ സി ആയിരുന്നു , രണ്ടു പേര്‍ക്ക് ഒരു സീറ്റ്‌ എന്നാ അനുപാതത്തില്‍ . ജോധ്പൂരില്‍ എത്തിയപ്പോഴേക്കും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു . ഈ സാധാരണ തത്കാല്‍ പോരഞ്ഞിട്ട് ഇപ്പോള്‍ റെയില്‍വേ മറ്റൊരു പോക്കറ്റടി കൂടി കണ്ടെത്തി..... പ്രീമിയം തത്കാല്‍..... കീശ കീറി പോകും ..... അതിനെക്കാള്‍ ഭേദം വിമാനം തന്നെ ...... ഹോ എന്തൊരു അറവാണ് അണ്ണന്മാരെ !!! 

പേരിടാത്ത കഥ

നാട്ടിന്‍ പുറത്തെ സ്കൂളില്‍ നിന്നും എസ് എസ് എല്‍ സി എന്ന കടമ്പ ഇരുനൂറ്റി അന്‍പത് മാര്‍ക്കിനു ചാടി കടന്നപ്പോള്‍ (ഏഷ്യന്‍ മീറ്റില്‍ ടിന്റു ലൂക്ക ചാടിയപോലെ അല്ല ) അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി . റാഗിംഗ് നിറഞ്ഞ കലാലയം അവനെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു . കോളേജിലെ ക്ലാസ് റൂമും ഗ്രൌണ്ടും അവനെ ഒരു കളിക്കാരനാക്കി വളര്‍ത്തി . ടീച്ചേര്‍സ് അവനെ ഉറക്കി (കളി കഴിഞ്ഞുള്ള ക്ഷീണം തീര്‍ത്തത് ക്ലാസ്സ്‌ റൂമില്‍ ) പെണ്‍ പിള്ളേര്‍ അവനെ കരയിച്ചു . ഹാജര്‍ പട്ടികയില്‍ ഹാജര്‍ കുറവായിട്ടും സുഹൃത്തുക്കള്‍ നല്കിയതും സ്വന്തം എഴുതിയതുമായ ബിറ്റുകള്‍ അവനെ ജീവിതത്തില്‍ ആദ്യമായി യൂണിവേഴ്സിറ്റി പരീക്ഷ എഴുതി വിജയം കൈവരിക്കാന്‍ സഹായിച്ചു .

കൂട്ടുകാര്‍ അവനെ സ്നേഹിച്ചു (കളിയിലെ കേമന്‍ ) , നാട്ടുകാര്‍ അവനെ പുച്ചിച്ചു (കൂലിയും വേലയുമില്ലാതെ സദാ സമയം ബസ്‌ സ്റ്റോപ്പില്‍ വായനോക്കി ) വീട്ടുകാര്‍ പലപ്പോഴും ശകാരിച്ചു (പഠിക്കുന്ന സമയത്ത് കറങ്ങിയതിന്റെ ക്ഷീണം മാര്‍ക്കില്‍ കണ്ടു ) .......

ഒടുക്കം കാര്‍ഗില്‍ യുദ്ധം നടക്കുന്ന സമയത്ത് ആരോടും പറയാതെ പട്ടാള തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു .. അതില്‍ അവന്‍ വിജയിച്ചു .. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മാതൃരാജ്യത്തെ പല ഭാഗങ്ങളും സന്ദര്‍ശിച്ചു . മാതൃരാജ്യത്തിന് വേണ്ടി (സ്വന്തം കീശക്കു വേണ്ടി എന്ന് പറയുന്നതാകും ഉചിതം ) സേവനം ചെയ്തു . ഇതിനിടയില്‍ പാവപ്പെട്ട ഒരു കുട്ടിയെ തന്റെ ജീവിത സഖിയാക്കി . ഇന്നിപ്പോള്‍ സ്വന്തം നാട്ടിലേക്ക് വരുമ്പോള്‍ നാട്ടുകാരുടെ ഒരു ചോദ്യം മാത്രം അവനെ ഇന്നും അലട്ടുന്നു

 ''അല്ല ഇഷ്ടാ ഞ്ഞി എന്ത് പട്ടാളക്കാരനാ ?  ഒരു കുപ്പി  ഇങ്ങെട് !!! ''

സ്കൂള്‍ പ്രണയം .... മധുരമാം പ്രണയം

മൂന്നാം ക്ലാസ്സിലെ ആദ്യ സ്നേഹ സമ്മാനം..!!

കണ്ണന്‍ ചിരട്ടയില്‍ മണ്ണപ്പം ചുട്ട് , തുമ്പപ്പൂവിനാല്‍ ചോറ് വെച്ച് , ഉണ്ണിപ്പുരയില് താമര വള്ളിയില്‍ താലി കെട്ടിയ ബാല്യത്തിനുമുണ്ടേറെ കഥ പറയാന്‍............... --- ..സ്നേഹത്തിന്‍റെയും നന്മയുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒട്ടേറെ കഥകള്‍..!!

മക്കട എ യു പി സ്കൂളിലേക്കുള്ള വഴികള്‍ നിറയെ സ്നേഹത്തിന്‍റെ പൂക്കള്‍ നറുമണം വിതറുന്ന നന്മയുടെ പൂക്കാലമാണ്. 


വീടിന് താഴെ കോയക്കയുടെ (പേര് ഇപ്പോഴും ഓര്‍മയില്ല) പറങ്കിമാവില്‍ നിറഞ്ഞു നില്‍ക്കുന്ന പറങ്കിമാങ്ങ കാറിതിന്ന്. ഷിജൂന്റെ  വീട്ടിലെ കുറിഞ്ഞിപ്പൂച്ചയെ തലോടി..
ഗോകുലന്റെ  കണിക്കൊന്ന പൂത്തു വീണ മഞ്ഞച്ച ഇടവഴികളിലൂടെ കൊറ്റം കുത്തി നടന്ന് ..വൈദ്യര് വെച്ചു നീട്ടുന്ന ഞാവല്‍പ്പഴത്തിന്‍റെ സ്നേഹം നുണഞ്..യശോധമ്മാമ്മ വാല്‍സല്ല്യത്തോടെ വെച്ചു നീട്ടുന്ന അവിലും ചെറുപഴോം ആവോളം ആസ്വദിച്ച്..മിയാമി ഐസ്ക്രീം കാരന്‍ ഹോണടിച്ച് കൊതിപ്പിക്കുമ്പോ വാങ്ങാന്‍ കാശില്ലാതെ കണ്‍ നിറഞ്ഞ് ..പള്ളിപ്പറമ്പിന്നു കൊട്ടക്കായ എല പൊട്ടിച്ച് മുക്കുറ്റി പ്പൂവും കൂട്ടി മുറുക്കി കളിച്ച്... ഔറുക്കാടെ വീടിനടുത്ത തോട്ടിലൂടെ കുഞ്ഞിക്കാലുകള്‍ നനച്ച്..കാലില്‍ പതിയെ കൊത്താന്‍ വരുന്ന പരല്‍മീനുകളെ കളിപ്പിച്ച്.. മെല്ലെ ഇറ്റുവീഴുന്ന ചാറല്‍ മഴ നനഞ്ഞ്..     




ഐശ്വര്യം നിറഞ്ഞ അമ്മ മുഖത്ത് ഏറെ സ്നേഹം മാത്രം വിളമ്പിയ ഒന്നാം ക്ലാസ്സിലെ പങ്കജാക്ഷി  ടീച്ചര്‍ക്കും രണ്ടാം ക്ലാസ്സിലെ (ഓര്‍മയില്‍ നിന്നും മാഞ്ഞു) ടീച്ചര്‍ക്കും മൂന്നാം ക്ലാസ്സിലെ ലതിക  ടീച്ചര്‍ക്കും ..ന്നെയേറെ ഇഷ്ടായിരുന്നു.. ന്നെയെന്നല്ല ..ങ്ങളെയെല്ലാരേം സതൂനെയും ഷിജൂനെയും സുജിത്തിനെയും ല്ലാരേം ങ്ങടെ ടീച്ചറമ്മാര്‍ക്കെല്ലാം ഏറെ സ്നേഹാരുന്നു.. 

ഐശീവിതാത്തയുണ്ടാക്കുന്ന ചുടുചോറും കഞ്ഞിപ്പയറും കുറച്ചൊന്നുമല്ല ഞങ്ങടെ കുഞ്ഞിവയറുകള്‍ നെറച്ചിരുന്നെ..
ജീവിതം ഏറെ സ്നേഹം തന്നെയെന്നു ചൊല്ലിപ്പഠിപ്പിച്ച ബാല്യത്തിന്‍റെ വസന്ത സ്മരണകള്‍.......................


ലസിത ടീച്ചറുടെ മൂന്നാം ക്ലാസ്സ്..അക്ബര്‍ സൈക്കിള്‍ കടേടടുത്തുണ്ടാരുന്ന ആ പഴകിയ ഓലപ്പുരേടെ അറ്റത്തെ ക്ലാസ്സായിരുന്നു..

ഉച്ചക്ക് ചോറുണ്ണാനുള്ള ഇന്‍റെര്‍ബെല്ല് കഴിഞ്ഞ് ടീച്ചറ് ചെയ്യാന്‍ തന്ന കണക്കു വേഗം ചെയ്ത് തീര്‍ത്ത് ഷിജൂന്റെ യൊപ്പം പുള്ളിവെട്ടു കളിച്ചോണ്ടിരിക്കുമ്പോഴാ പെട്ടെന്ന്.,ലീല ടീച്ചറെ  മോള് ഷിജി  ( അവളും എന്‍റെഒപ്പം അതേ ക്ലാസില്‌ തന്നെയാരുന്നു )കയ്യിലെന്തോ പിടിച്ച് ലസിത  ടീച്ചര്‍ ന്‍റെ മേശടെ അടുത്തുക്ക് ഓടുന്ന കണ്ടെ..,
" ഇത് സബിത  കൊടുക്കാന്‍ പറഞ്ഞ് തന്നതാ ടീച്ചറേ.." ന്നു പറഞ്ഞ് 
ഒരു സാനം ടീച്ചര്‍ടെ മേശമ്മെ വെച്ചു കൊടുക്കുന്നു..നോക്കുമ്പോ മേശമ്മെ മിന്നിതിളങ്ങുന്ന ഒരു " സ്വര്‍ണ്ണ മോതിരം "..!!

കനിവ് കിനിഞ്ഞിരുന്ന മുഖത്ത് രോഷം നിറഞ്ഞ് ലസിത  ടീച്ചര്‍.., " എന്താ നീയൊന്നും പഠിക്കണ കുട്ട്യോളെ നന്നായി പഠിക്കാന്‍ സമ്മയ്ക്കില്ലേ..നീയൊക്കെ ഇപ്പഴേ തുടങ്ങിയാല്‍..",," ന്നൊക്കെ പറഞ്ഞ് ഏറെ വഴക്ക് പറയുന്നു.. പാവം സബിത  കരയുന്നു..!!

സബിത  എന്തിനാ മോതിരം കൊടുത്തതെന്ന് അറിയാതെ., ഷിജി  എന്തിനാ അത് ടീച്ചര്‍ക്ക് കൊണ്ടുകൊടുത്തത് എന്നറിയാതെ.,
ടീച്ചെറെന്തിനാ സബിതയെ   ഇത്രയേറെ വഴക്ക് പറഞ്ഞത് എന്നറിയാതെ.., ഞാന്‍ വീണ്ടും ഷബീറിന്‍റെയൊപ്പം പുള്ളിവെട്ടു കളിയിലേക്ക് 
മുഖം താഴ്ത്തി..



പ്രണയത്തിന്‍റെ മുഖം മാംസ നിബദ്ധമാം ബന്ധങ്ങളിലൂടെ വികൃതമാക്കി, വിവാഹത്തിലൊതുക്കുന്ന വെറും പുറം കാഴ്ച്ചകളുടെ ആഘോഷമാക്കി അഭിരമിക്കുന്ന പുതുലോകമേ.., മുലപ്പാലിലൂറും അമ്മയുടെ സ്നേഹം പോലെ , ആത്മ സൗഹൃദത്തിന്‍റെ സാന്ത്വനിപ്പിക്കുന്ന ആലിംഗനം പോലെ , ഈ ജീവിതത്തെ ജീവോന്മുഖമാക്കി മുന്നോട്ടു ചലിപ്പിക്കുന്ന പ്രപഞ്ജത്തോടുള്ള തീവ്രസ്നേഹമാകട്ടെ നമ്മുടെ പ്രണയങ്ങള്‍..,,!!

മനോജ്ഞമാം ഈ പ്രകൃതിയെ പ്രണയിച്ച്..ലോകത്ത് നിറയുന്ന നന്മയെ പ്രണയിച്ച്.. സഹജീവിയുടെ വേദനയില്‍ ഇറ്റു വീഴുന്ന കണ്ണ് നീരിനെ പ്രണയിച്ച്..ആ കണ്ണീരൊപ്പും മൃദുകരങ്ങളെ പ്രണയിച്ച്..ഈ ലോകത്തെ ഏറെ സ്നേഹിക്കാന്‍ നമ്മുടെ മനസ്സുകളെ തരളിതമാക്കുന്ന ഈ പ്രണയത്തെ പോലും പ്രണയിച്ച്..!! 
ഈ ലോകം എത്ര സുന്ദരമാണല്ലേ............................

എന്റെ ഗ്രാമം

കക്കോടി 

എന്റെ നാട് ....................

നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും കൊണ്ട് പച്ച പുതച്ചു നില്‍ക്കുന്ന , അങ്ങിങ്ങ് പുഞ്ചപ്പാടങ്ങളും  വയല്‍ കൃഷികളും നിറഞ്ഞ ചെമ്മണ്‍ പാതകളുള്ള ഒരു ഗ്രാമം.
(ഇത് ഞാന്‍ ജനിച്ചു വളര്‍ന്നപ്പോള്‍ കണ്ട എന്റെ ഗ്രാമം, എങ്കില്‍ ഇപ്പോഴത്തെ ചിത്രം വേറെ)




ഇന്ന് 

എവിടെ തിരിഞ്ഞു നോക്കിയാലും വലിയ മാളികകള്‍ മാത്രം 
പഴയ ആ കൃഷി ഭൂമികള്‍ , വയലുകള്‍ , പുഞ്ച പാടങ്ങള്‍ എല്ലാം ഇന്നൊരു ഓര്‍മ്മ മാത്രം .
സ്കൂള്‍ വിട്ടു വീട്ടിലേക്കുള്ള പഴയ ഇട വഴികളൊക്കെ ഇപ്പോള്‍ പക്കാ റോഡ്‌ ആയിരിക്കുന്നു 
പക്ഷെ 
കയ്യും മെയ്യും പതിയുന്നിടത്തൊക്കെ ഹൃദയവും ചേര്‍ത്ത് വയ്ക്കുന്ന നല്ലവരായ നാട്ടുകാര്‍ക്ക് മാത്രം അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല...............ഇനിയെന്നും വരാതിരിക്കാനും...............

ലെ യാത്ര

ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു പ്രകൃതിയുടെ വരദാനമായ ലെ യില്‍ എത്തിയത് . ഒരു മാസത്തെ അവധിക്കു ശേഷം സ്വന്തം തട്ടകമായ കോഴിക്കൊടില്‍ നിന്നും മാതൃരാജ്യത്തിന്റെ തലസ്ഥാന നഗരിയിലേക്ക് ട്രെയിന്‍ യാത്ര തുടര്‍ന്ന് അവസാനം ചണ്ഡിഗഢ് സ്റ്റേഷനില്‍ ....


ഒരാഴ്ചത്തെ ട്രാന്‍സിറ്റ്‌ ക്യാമ്പിനു ശേഷം മാര്‍ച്ച്‌ മാസം ആറാം തിയ്യതി വായുസേനയുടെ ഐ എല്‍ വിമാനത്തില്‍ ലഡാക്കി കളുടെ മണ്ണിലേക്ക് പറന്നു . വൈകീട്ട് നാല് മണി ആകുമ്പോഴേക്കും ലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി . ഇറങ്ങി നാല് പാടും കണ്ണോടിച്ചു. കണ്ടതോ വെറും മഞ്ഞു മലകള്‍ മാത്രം . ഓക്സിജന്‍ കുറവായത് കൊണ്ട് ശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടി . എയര്‍പോര്‍ട്ടില്‍ നിന്നും ഞങള്‍ നാല് പേര്‍ ചേര്‍ന്ന് ഒരു മാരുതി കാറില്‍ യൂണിറ്റിലേക്ക് യാത്ര തുടര്‍ന്നു. യാത്രയില്‍ കാറിന്റെ ഗ്ലാസ്‌ അടക്കാന്‍ മറന്നില്ല . ഇടയ്ക്കെപ്പോഴോ അറിയാതെ ഗ്ലാസ്‌ തുറന്നപ്പോള്‍ ഉണ്ടായ തണുത്ത കാറ്റിന്‍റെ ഉശിര് ഇപ്പോഴും മനസ്സില്‍ നിന്നും മറഞ്ഞിട്ടില്ല

ഓര്‍മ്മകള്‍

Madhuramaam kaalam ! Ormakal odikalikkunna aa chakkaramaavin chuvattilekku ee avadhikkalath oru madakkayaathra pokam ! Madhuram niranha naalukalilekku !


Chilappozhokke kaalathinodu chodikkarille , enthinaanu athra drithiyil poyathennu ?

Pazhaya aa vaikunnerangale orkkumbol theerchayayum aa chodyam manasil varum....

ജീവിതം

Jeevitham oru mezhukuthiri pole kathi theerukayalle ! Athinidayilulla kaalam santhoshamayi pokatte !

മനസ്സ്

Pattala jolikalumayi indiayude pala bagangalilum alanhu nadakumbozhum manasil ente veedum veettukaarum maathram !

വാര്‍ഷിക പരീക്ഷ

Marchil avasaanathe pareekshayum kazinhu veettileku vannu kayarumbol anubhavich aa aahladam ini thirichu varumo ??

സിനിമ നിരൂപണം




Valare vaikiyengilum innathe samoohathil 'AAL' daivangalude peril nadakkunna aneethiyum, akramavum thurannu kattiya Priyanandante 'BAKTHA JANANGALUDE SRADHAKU' kavyayude abhinaya sidhiyum othinangiyappol valare manoharamayi !
9/10 marks :-D

ഐ ടി ഐ ചങ്ങാതികൂട്ടം






ഗവേര്‍മെന്റ്റ് ഐ ടി ഐ കോഴിക്കോട് , വിദ്യാര്‍ഥി ജീവിതത്തിനു ശേഷം വര്‍ഷങ്ങള്‍ പലതു കടന്നു പോയിട്ടും ആ പഴയ സൗഹൃദങ്ങളെ കാണാനും , പഴയ കാല ക്യാമ്പസ്‌ ഓര്‍മ്മകള്‍ പങ്കിടാനും വേണ്ടി ഒരു കുടുംബ സംഗമം എന്ന ആശയം ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ പട്ടാളക്കാരനായ ഷാജിക്കും , ഐ ടി ക്കാരനായ ജോബിക്കും മനസ്സില്‍ ഉണ്ടായിരുന്നു . ഡയറി താളുകളില്‍ നിന്നും കിട്ടിയ മേല്‍ വിലാസങ്ങളിലെക്കും , ഐ ടി ഐ അധ്യാപകനായ പ്രസാദ് മാഷിന്‍റെ സഹായത്തോടെയും കിട്ടിയ മേല്‍ വിലാസങ്ങളിലെക്കും ഗുജറാത്തില്‍ നിന്നും ബംഗാളുരില്‍ നിന്നും കത്തുകള്‍ അയച്ചു . കത്ത് കിട്ടിയ ശേഷം പലരും ബന്ധ പെട്ടു . ഇതിന്‍റെ ഫലമായി 2011 സെപ്റ്റംബര്‍ 3 തിയ്യതി കോഴിക്കോട് കാപ്പടിനടുത്ത് റെനി സാന്‍സ് റിസോര്‍ട്ടില്‍ ഐ ടി ഐ ചരിത്രത്തില്‍ ആദ്യമായി പോയ കാലത്തിന്‍റെ സൌഹൃദവും പ്രണയവും കലയും രാഷ്ട്രീയവുമൊക്കെ ഇല പൊഴിയാതെ നിന്നിരുന്ന സുന്ദര കാലത്തെ തിരിച്ച് വിളിച്ച് കൊണ്ട് നീണ്ട 12 വര്‍ഷത്തിനു ശേഷം '' നീലകുറിഞ്ഞി'' 2011 എന്ന പേരില്‍ ഒരു കുടുംബ സംഗമം നടത്തി .


12 വര്‍ഷം പിന്നിട്ട പോള്‍ പലരും പല പല ഫീല്‍ഡില്‍ എത്തി പെട്ടിരുന്നു . യുണിയന്‍ ചെയര്‍മാനായിരുന്ന നിഷാന്തും (പി വി എസ് ഗ്രൂപ്പ് ) , എ ബി വി പി എന്ന പ്രസ്ഥാനത്തിന് ഐ ടി ഐ ക്യാമ്പുസില്‍ തുടക്കം കുറിച്ച ഷൈജു ( കേരള പോലീസ് ) , കദര്‍ വസ്ത്ര ധാരിയായ കൂരാച്ചുണ്ട് കാരന്‍ രാജേഷ്‌ തോമസും ( ടാക്സ് ഡിപോ ) സ്ചൂളുകളില്‍ എ ഇ o വരുന്ന പോലെ ക്ളാസ്സില്‍ വന്നിരുന്ന സുനില്‍ തിരു വംബാടിയും ( ദുബായ് ) , സ്പോര്‍ട്സ് കോട്ടയില്‍ ജീവിതം തുടങ്ങിയ രാഗേഷ് ( മെട്രോ വാര്‍ത്ത ) , ഒരു ഗ്രാമത്തെ സ്വന്തം സൈക്കിള്‍ ബെല്ലടിച്ച് കൊണ്ട് ഉണര്‍ത്തിയ ചെളന്നൂരിന്റെ പത്ര വിതരണക്കാരനായ നിധീഷും അടങ്ങിയ ഒരു കലവറ തന്നെ ആയിരുന്നു ഈ ക്ളാസ് .....


ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ നിന്നിറക്കി കൊണ്ട് അടുത്ത വര്‍ഷം കാണാമെന്ന ഉറപ്പില്‍ റെനി സണ്‍സിന്റെ ശീതീ കരിച്ച മുറിയില്‍ നിന്നും ഓരോരുത്തരായി സ്വന്തം കുടുംബത്തിന്റെ കുടചുവടുകളിലേക്ക് കയറി നിന്നു .......

ഒരു തീവണ്ടിയാത്ര


3 ടയര്‍ എ സി കോച്ചില്‍ ആയിരുന്നു യാത്ര .... കാലി തൊഴുത്തിനേക്കാള്‍ കഷ്ടമായിരുന്നു ബോഗികളുടെ അവസ്ഥ .... വാഷ്‌ ബസിനിലേക്ക് നോക്കിയാല്‍ തന്നെ അറ പ്പാകും ... ടോയലട്ടുകളുടെ കാര്യം അതിലും ദയനീയം തന്നെ .... ബോഗിയില്‍ ഇട്ടിരിക്കുന്ന കര്‍ട്ടനുകള്‍ ഒരിക്കലും വൃത്തി ആക്കിയിട്ടുണ്ടാകില്ല ... മൊത്തത്തില്‍ ഒരു ഗവ. ആസ്പത്രിയുടെ കെട്ടുംr മട്ടും . ഇത്തരം ബോഗിയെക്കല്‍ നല്ലത് സ്ലീപെര്‍ തന്നെ ......ട്രെയിനിലെ സുഖയാത്ര ഒരു സ്വപ്നമായി ഇന്നും അവശേഷിക്കുന്നു .....

മഴ


ഏകാന്തമായി ഈ മഴയെ നോക്കി ഇരിക്കുമ്പോള്‍ , എനിക്ക് പലപ്പോഴും തോന്നാറുണ്ട് മഴയ്ക്ക് എന്നോടെന്തോ പറയണമെന്തുണ്ട് ....
വേണമെങ്കില്‍ അതിനെ ഒരു ഫ്ലാഷ് ബാക്ക് എന്നൊക്കെ പറയാം ....

എന്‍റെ ക്യാമ്പസ്‌


തുഷാര തുള്ളിയാകുമീ കലാലയ ജീവിതം ................
പുല്‍ക്കൊടി തുമ്പില്‍ വീണലിയാന്‍
ഇനി ദിനരാത്രങ്ങള്‍ കുറച്ചു മാത്രം
ഓര്‍മ്മകള്‍ വേദനയാകുന്നു
ഓര്‍മിക്കാതെ ഇനി ഒന്നും ബാക്കി വെക്കാതെ ......
വിട്ടകലുകയാണ്ഞാന്‍ ..................

ട്രെയിന്‍ സാഹിത്യം


കൊങ്കണ്‍ സുപ്രഭാതം



ഹോം സ്വീറ്റ് ഹോം യാത്രാ മദ്ധ്യേ , മണ്‍സൂണ്‍ കുളിരില്‍ പാതി മയക്കത്തിലാണ്ട മഴക്കാടുകളിലൂടെ ട്രെയിന്‍ നീങ്ങുമ്പോള്‍ ധ്യാനാവസ്ഥ യിലെ പോലെ മയങ്ങിപോയി .
പ്രാതലിന്റെ സമയമായപ്പോഴേക്കും ഗോവയില്‍ ട്രെയിന്‍ നിര്‍ത്തി . ട്രെയിന്‍ നിര്‍ത്തിയതും ചെറുപ്പക്കാര്‍ ഒരു പ്രത്യേക ലക്‌ഷ്യം വച്ച് ഓടുന്നത് കണ്ടു (വിദേശ മദ്യം).......
അര മണിക്കൂറിനു ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു . മഴ കോട്ട് ഇട്ട കുട്ടി കൂട്ടങ്ങളെ അങ്ങിങ്ങ് കാണാമായിരുന്നു ......

ഇവിടെ മണ്ണിലും മരത്തിലും മാത്രമല്ല മനസ്സുകളിലും നേരിയ ശലാലകള്‍ പെയ്തു കൊണ്ടേയിരുന്നു ...................

ട്രെയിന്‍ സാഹിത്യം


തീവണ്ടിയുടെ ഒരു മഴയാത്ര


ഒരിറ്റു വെള്ളം പോലും കാണിക്കാതെ തന്നോടുള്ള മുതലാളി മാരുടെ കടുത്ത അവഗണനയുടെ അലസമായ നീണ്ട യാത്രക്കിടയില്‍ പെയ്ത കനത്ത മഴ ദേഹത്ത് വീണപ്പോള്‍ ആനയുടെ ചിന്നം വിളി പോലെ കൂ കൂ എന്ന് ചൂളമടിച്ചു കൊണ്ട് ലക്ഷ്യത്തിലേക്ക് നീണ്ടു നിവര്‍ന്നു കിടക്കുന്ന ട്രാക്കിലൂടെ തീവണ്ടി ഓടികൊണ്ടെയിരുന്നു .............

ശവ കുടീരങ്ങളുടെ നാട്ടില്‍



first i thanks to sobhana ammayi.............becoz she told me this name ......


ശവ കുടീരങ്ങളുടെ നാട്ടില്‍ ഞാന്‍ എത്തിയിട്ട് ഇന്നേക്ക് ഒരു മാസം കഴിയാറായി
ഇതിനു മുന്‍പ് ഇവിടെ പല തവണ വന്നിരുന്നു എങ്കിലും ഇതാദ്യമായാണ്‌ ഇത്രയും ദിവസത്തെ ഒരിടവേള .


പട്ടാള ജോലിയുടെ ഭാഗമായി നോര്‍ത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളിലും സന്ദര്‍ശിക്കാനും അതുപോലെ തന്നെ 2 ഓ 3 ഓ മാസത്തോളം താമസിക്കാനും സൗകര്യം കിട്ടി .


ഞാന്‍ സന്ദര്‍ശിച്ചതില്‍ വച്ച് ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ''മായാവതി'' യുടെ യു പി എന്ന സംസ്ഥാനം ആണ് . ഇത്രയും വൃത്തി ഹീനമാകാന്‍ നമ്മള്‍ തന്നെയല്ലേ കാരണം ?


ടാജ്മഹല്‍ , ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈ മനോഹര പ്രണയ കാവ്യാ ശില്പം സ്ഥിതി ചെയ്യുന്ന ആഗ്രയില്‍ ഒരു ഒഫീഷ്യല്‍ ജോലിക്ക് വേണ്ടി വന്നതാണ്‌ ഞാന്‍ .


ഇവിടെ എത്തിയതിനു ശേഷം ഇന്ത്യന്‍ ആര്‍മിയിലെ തന്നെ പല പട്ടാളക്കാരെ കാണാനും അവരുമായി ഇടപഴകാനും അവസരം ലഭിച്ചു . ഇവിടുത്തെ താമസതെപറ്റി പരയുകയാനെങ്ങില്‍ ശരിക്കും ഒരു നരഗം തന്നെ എന്ന് അതിനെ വിശേഷിപ്പിക്കാം . മൂട്ട കൊതുക് അങ്ങനെ മനുഷ്യ ശരീരത്തിന് ഉപകാര പ്രദമായ എല്ലാ ജീവ ജാലങ്ങളും ഇവിടെ ഉണ്ട് .


പിന്നെ ഇവിടുത്തെ ഭക്ഷണം അത് പുറത്തു പറഞാല്‍ ചിലപ്പോള്‍ കേരളത്തിലെ റേഷന്‍ കടക്കാര്‍ക്ക് വരെ അഭിമാനിക്കാന്‍ കഴിയും . കാരണം നമ്മുടെ റേഷന്‍ കടയില്‍ കിട്ടുന്ന അരി തന്നെ . ഇവിടെ കിട്ടുന്ന ചോറില്‍ നിന്നും വീട് നിര്‍മിക്കാന്‍ ആവശ്യമായ എല്ലാ വസ്തുക്കളും തീര്‍ച്ചയായും കിട്ടും (നമ്മുടെ റേഷന്‍ കടയിലെ അരി ഇതിനെക്കാള്‍ മച്ചമാണ്). കൂടെ കിട്ടുന്ന കറിയില്‍ ടൈറ്റാനിക് ഓടിക്കാന്‍ പാകത്തില്‍ വെള്ളം ഉണ്ടാകും... (ചായ കടയില്‍ നമ്മള്‍ സാദാരണ ആയി കാണുന്ന അരിപ്പ വച്ച് അരിച്ചാല്‍ പോലും അതില്‍ നിന്നും ഒന്നും കിട്ടാന്‍ ഒരു സാധ്യതയുമില്ല ) .


ഇതൊക്കെ സഹിക്കാം , ഇവിടുത്തെ ''എണ്ണ മെടുക്കുന്ന പരേട്‌ '' ( fallin) താങ്ങാവുന്നതിലും അപ്പുറത്താണ് . എപ്പോള്‍ , ഇങ്ങനെ , എവിടെ നിന്നും വിസില്‍ മുഴങ്ങുവാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.
സ്കൂള്‍ കോളേജ് പഠന കാലത്ത് ക്ലാസ്സില്‍ നിന്നും മുങ്ങി ശീലമുള്ളത് കൊണ്ട് ഇതൊരു പുത്തരിയായി എനിക്ക് തോന്നിയിട്ടില്ല . ( കുള കോഴിയെ പോലെ )

എന്‍റെ സ്വപ്‌നങ്ങള്‍


There are some other dreams , if it happens .....
i would be happy , else also not much worries....
i like some bonus points in my life ...
iam not desiring for them from my heart ... but again listed in my dreams with low priorities ...... i know i cant make them true....there are some special desires which would me more gorgeous if they remains as dream itself ... moreover if all of our dreams become true, then what is there to motivate us to LIVE ????


Iam enough frank and straight forword to make good and close pals .. i love being with nature .. iam a moody man and unpredictable .. i enjoy music , meeting people , smell of rain , rainy days ,home food , family dinners , being alone , igoogle, facebook, orkut, yahoo and more.....

now to the part that every mens dreams of a good girl !!!
no doubt that i have prayed to god about the one who i will be with for the rest of my life . iam sure that there are many people that can agree with me and say that they have been hurt by someone special in their life . i refuse to live in the part anymore , and the girl who desides that she can makes me happy according to the word. her presence , love and more..... at last i found her ... and marriage on 6th April 2009. now we have a small , little cute boy babe , name Sarang......

എന്‍റെ ഹോബികള്‍






My favourite hobbies are finding out new hobbies .... like reading magazines , news papers, writing something , photography , internet searching...etc... and meeting new peoples and places .... this list goes on........

love----- watching movies , hearing songs ...

movies ----- a regular moviegoer ..... malayalam , tamil , hindi , english movies ....

എന്‍റെ കുടുംബം


My Family Consist of six peoples...
there's my father who's name is Balakrishnan nair , my mother name who's name is Balamani, My elder brother sivakumar and Sister-in-law seena sivakumar and my half better Beena shaji and our little baby ''sarang'' .


I have quite a large extended family ( www.parachottil.com ) ,always spending time with my family when im on leave .... both my grand fathers and grand mothers died few years ago ... with out a shadow of a doubt i can say my grand fathers are the most influential person in my life...

കുട്ടിക്കാലം




The memories of childhood always gives a special feelings. i will tell u about those childhood days , reaching school with tearful eyes , playing with my running nose. all those half-matured days....

I used to think that my passion for cloudy, gloomy , rainy , days was an indication that i was just lazy,may be i never take life too seriously , now things got changed . people keep telling me to take life in a serious way , but the thruth is i cant i never be serious in my life and i never think about anything. but iam very happy the way sometimes i feel that iam the happiest tension free man in the world. iam blessed with a lots of good memories , nostalgic that is my life ..............

എന്നെപറ്റി

Yoy May Be Wondering Who The Guy Giving Pose In My Blog ??
Its Me Shaji Marar To Be Precise A Malayali And Currently Working As A Soldier In Indian Army ....

Iam Just an average guy who loves and like to be in a dream world ... iam a fun loving person and love to spend time with friends and family ..i have a special type of love formy family and friends that one can disrupt becoz '' i care for my people very dearly''

എന്‍റെ ജീവിതം - ഒരു തുറന്ന കണ്ണാടിയിലൂടെ

Iam Shaji Marar ....
I would like to exploit this oppertunity to introduce myself but promise , won't get on your nerves .....

I Was Born In A Wonderful Little Village Named ''Kakkodi'' In Kerala , India .... it is a remote and peaceful village with very less activity and it is far , far away from the madding crowd . iam having a lot of good memory there in kakkodi .. my village is 10km from calicut city........

Now i feel How Good My Country Is , More iam proud to tell that iam from most beautiful place in the world ... yup , you guessed right......kerala ''Gods Own Country''

പട്ടാള ജീവിതം ആര്‍ക്കു വേണ്ടി


ഞാന്‍ ഒരു പട്ടാളകാരന്‍ ആയതുകൊണ്ട് ...............
പട്ടാളത്തെപറ്റി .................
പട്ടാളക്കാര്‍അനുഭവിക്കുന്ന
കഷ്ടപാടുകളെപറ്റി ഇവിടെ ആര്‍ക്കും ഒന്നും അറിയില്ല .
നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും , നാട്ടുകാര്‍ക്കും ഒന്നും .......................

എല്ലാവരും സൗകര്യ പൂര്‍വ്വം പട്ടാളക്കാരെ മറക്കുകയാണ് ...
കണ്ണും കരളും ഹൃദയവും കുടുംബവും ഒക്കെയുള്ള മനുഷ്യ ജീവനാണ് പട്ടാളക്കാരനും എന്ന് ആരും കാണുന്നില്ല . അവര്‍ക്ക് അവന്‍ ആയുധമെന്ധിയ ഒരു യന്ത്രം മാത്രമാണ് .

പതിനേഴായിരം അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ .......
ചോര മരവിപ്പിക്കുന്ന തണുപ്പില്‍ ......
രാജ്യത്തിന് വേണ്ടി ജാഗ്രതയോടെ മിഴികല്‍ തുറന്നു ഇരിക്കുന്നവരാണ് നമ്മുടെ ഓരോ പട്ടാളകാരനും
നമ്മുടെ സുഗനിദ്രക്ക് ഭംഗം വരാതെ കാവല്‍ ഇരിക്കുന്നവര്‍
2 ചപ്പാത്തിയും അല്പം കടലയും ഒരു പെഗ് മദ്യവും റേഷനായി കൊടുത്താല്‍
സരീരത്തില്‍ ജീവന്‍റെ ഒരു ചെറു തുടിപ്പ് അവശേഷിക്കും വരെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവന്‍ .....

ഓട്ടോഗ്രാഫ്


ഓര്‍മയുടെ കടലാസ് വീടാകുന്നു ഓരോ ഓട്ടോഗ്രാഫും
ജീവിതം എന്നാല്‍ കല്ലും മുള്ളും വീണു കിടക്കുന്ന
ഒരു നീണ്ട പാതയാകുന്നു .

യുദ്ധ ഭൂമിയിലെ പട്ടാളകാരന്‍


SCARED , WORRIED AND WITHOUT EASE ,
YES-AS THE VERY LIFE SEEMS TO TEASE.
ANYTIME LIFE CAN SLIP LIKE SAND FROM FIST,
HE CAN VIEW DEATH SMILING,THOUGH OUTSIDE IS ALL MIST.

IN CHILDHOOD PLAYING WITH GUN,SHOOTING & KILLING WAS GREAT FUN
HERE HE UNDERSTANDS 'NO' - THIS IS THE GREATEST TRAUMA UNDER THE SUN.
THE SILENCE AND THE NOISE,BOTH FREEZE HIS BLOOD
AS HE IS NOT SURE,WHEN HE HIMSELF MAY BE PART OF MUD.

THROUGHOUT HE WAS AN EMBODIMENT OF INTEGRITY, COMMITMENT & VALUES
ALWAYS DISPLAYED POSITIVE QUALITIES AND NEVER HIS BLUES.
BUT NOW ALONG WITH LIFE, THESE ALL SEEMS TO FADE AWAY,
THE ONLY MOTIVE & THOUGHT IS HOW TO KEEP THE ENEMY AT BAY.

WHAT IS THERE WHICH HELPS HIM KEEP HIS END UP?
PREPARES TO DRINK EVEN THE DEATH CUP ?
IT IS , INDEED , HIS TEACHING & FAITH IN THE OMNIPOTENT,
WHICH SAVES GOOD QUALITIES FROM BEING ROTTEN.

BATTLEFIELD HAS MADE HIM AN ANIMAL-READY TO KILL,
BUT THIS IS FOR GREARTER CAUSE,NOT AT HIS OWN WILL
THIS REALLY RAISESHIM FROM HUMAN BEING TO DEMI-GOD,
IT IS , INDEED, HERE WE CAN SEE ''MAN AS AN AMALGAM OF BEAST & GOD

ഒരു പട്ടാളകാരന്‍റെ പ്രാര്‍ത്ഥന


I PRAY TO GOD EVERYDAY
TO TAKE ME BACK HOME
WHERE I STAY
I PRAY TO GOD EVERYDAY
THAT THE SHOT MISSES ME AND
GOES THE OPPOSITE WAY
I PRAY TO GOD EVERYDAY
THAT MY CHILDREN BECOME INDEPENDENT
AND LEARN TO STAY WITHOUT ME ANYWAY
I PRAY TO GOD EVERYDAY
TO MAKE MY FAMILY PROUD OF ME
AND TELL EVERYONE WHO I WAS ONE DAY
I PRAY TO GOD EVERYDAY
THAT I DIE FOR MY COUNTRY
AND MY COUNTRY LIVES TO THE
FULLEST EACH DAY.