ശവ കുടീരങ്ങളുടെ നാട്ടില്‍



first i thanks to sobhana ammayi.............becoz she told me this name ......


ശവ കുടീരങ്ങളുടെ നാട്ടില്‍ ഞാന്‍ എത്തിയിട്ട് ഇന്നേക്ക് ഒരു മാസം കഴിയാറായി
ഇതിനു മുന്‍പ് ഇവിടെ പല തവണ വന്നിരുന്നു എങ്കിലും ഇതാദ്യമായാണ്‌ ഇത്രയും ദിവസത്തെ ഒരിടവേള .


പട്ടാള ജോലിയുടെ ഭാഗമായി നോര്‍ത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളിലും സന്ദര്‍ശിക്കാനും അതുപോലെ തന്നെ 2 ഓ 3 ഓ മാസത്തോളം താമസിക്കാനും സൗകര്യം കിട്ടി .


ഞാന്‍ സന്ദര്‍ശിച്ചതില്‍ വച്ച് ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ''മായാവതി'' യുടെ യു പി എന്ന സംസ്ഥാനം ആണ് . ഇത്രയും വൃത്തി ഹീനമാകാന്‍ നമ്മള്‍ തന്നെയല്ലേ കാരണം ?


ടാജ്മഹല്‍ , ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈ മനോഹര പ്രണയ കാവ്യാ ശില്പം സ്ഥിതി ചെയ്യുന്ന ആഗ്രയില്‍ ഒരു ഒഫീഷ്യല്‍ ജോലിക്ക് വേണ്ടി വന്നതാണ്‌ ഞാന്‍ .


ഇവിടെ എത്തിയതിനു ശേഷം ഇന്ത്യന്‍ ആര്‍മിയിലെ തന്നെ പല പട്ടാളക്കാരെ കാണാനും അവരുമായി ഇടപഴകാനും അവസരം ലഭിച്ചു . ഇവിടുത്തെ താമസതെപറ്റി പരയുകയാനെങ്ങില്‍ ശരിക്കും ഒരു നരഗം തന്നെ എന്ന് അതിനെ വിശേഷിപ്പിക്കാം . മൂട്ട കൊതുക് അങ്ങനെ മനുഷ്യ ശരീരത്തിന് ഉപകാര പ്രദമായ എല്ലാ ജീവ ജാലങ്ങളും ഇവിടെ ഉണ്ട് .


പിന്നെ ഇവിടുത്തെ ഭക്ഷണം അത് പുറത്തു പറഞാല്‍ ചിലപ്പോള്‍ കേരളത്തിലെ റേഷന്‍ കടക്കാര്‍ക്ക് വരെ അഭിമാനിക്കാന്‍ കഴിയും . കാരണം നമ്മുടെ റേഷന്‍ കടയില്‍ കിട്ടുന്ന അരി തന്നെ . ഇവിടെ കിട്ടുന്ന ചോറില്‍ നിന്നും വീട് നിര്‍മിക്കാന്‍ ആവശ്യമായ എല്ലാ വസ്തുക്കളും തീര്‍ച്ചയായും കിട്ടും (നമ്മുടെ റേഷന്‍ കടയിലെ അരി ഇതിനെക്കാള്‍ മച്ചമാണ്). കൂടെ കിട്ടുന്ന കറിയില്‍ ടൈറ്റാനിക് ഓടിക്കാന്‍ പാകത്തില്‍ വെള്ളം ഉണ്ടാകും... (ചായ കടയില്‍ നമ്മള്‍ സാദാരണ ആയി കാണുന്ന അരിപ്പ വച്ച് അരിച്ചാല്‍ പോലും അതില്‍ നിന്നും ഒന്നും കിട്ടാന്‍ ഒരു സാധ്യതയുമില്ല ) .


ഇതൊക്കെ സഹിക്കാം , ഇവിടുത്തെ ''എണ്ണ മെടുക്കുന്ന പരേട്‌ '' ( fallin) താങ്ങാവുന്നതിലും അപ്പുറത്താണ് . എപ്പോള്‍ , ഇങ്ങനെ , എവിടെ നിന്നും വിസില്‍ മുഴങ്ങുവാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.
സ്കൂള്‍ കോളേജ് പഠന കാലത്ത് ക്ലാസ്സില്‍ നിന്നും മുങ്ങി ശീലമുള്ളത് കൊണ്ട് ഇതൊരു പുത്തരിയായി എനിക്ക് തോന്നിയിട്ടില്ല . ( കുള കോഴിയെ പോലെ )