തത്കാല്‍


ഇന്ത്യയിലെ തീവണ്ടിയാത്ര എല്ലാവര്ക്കും ഈ കൊടുത്ത ഫോട്ടോ പോലെയാണ് . സീറ്റ്‌ കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ ഇല്ല . തത്കാല്‍ എന്നൊരു സംഭവം ഇല്ലായിരുന്നു എങ്കില്‍ എന്നെപ്പോലെയുള്ളവരുടെ ട്രെയിന്‍ യാത്രയുടെ കാര്യം കട്ടപൊകയായേനെ !!
പല തവണയും ലീവ് കഴിഞ്ഞുള്ള യാത്ര തത്കാല്‍ ടിക്കറ്റ്‌ എടുത്ത ശേഷമായിരിക്കും . കഴിഞ്ഞ യാത്രയിലും അത് തന്നെ സംഭവിച്ചു . കൊച്ചുവേളി - ഡറാഡൂണ്‍ ട്രെയിനില്‍ കോഴിക്കോട് നിന്നും വഡോദര വരെ തത്കാല്‍ ടിക്കറ്റ്‌ എടുത്തു . യാത്ര രാജസ്ഥാനിലെ ജോധ്പൂരിലെ ഒരു വില്ലേജിലേക്ക്‌ ആയിരുന്നു . വൈകീട്ട് കോഴിക്കോട് നിന്നും ട്രെയിനില്‍ കയറി . യാത്രയില്‍ മൂത്ര ശങ്ക വന്നപ്പോള്‍ ട്രയിനിലെ കാര്യം സാധിക്കുന്ന സ്ഥലം വരെ പോയി . അകത്തു കയറിയപ്പോള്‍ തല ചുറ്റാന്‍ തുടങ്ങി . അത്രക്കും വൃത്തിഹീനമായ സ്ഥിതി ആയിരുന്നു അതിന്റെ അവസ്ഥ . ഇന്നീ കാലത്ത് എന്തിനും ഏതിനും ആപ്പുകളുടെ കാലമാണല്ലോ , ഉടനെ മൊബൈലില്‍ നിന്നും റെയില്‍വേക്ക് ഒരു സന്ദേശം കൊടുത്തു . ഞാന്‍ ട്രെയിനില്‍ അടുത്ത ദിവസം ഇറങ്ങുന്നതുവരെ ഒരു പ്രയോജനവും കണ്ടില്ല . എനിക്ക് അതില്‍ സന്ദേശം കൊടുത്തതിന്‍റെ പൈസ പോയത് മിച്ചം . ട്രയിനിലെ ഉറക്കം അത്ര സുഖകരമാല്ലയിരുന്നു , പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യാന്‍ അടുത്ത ദിവസം ട്രെയിന്‍ ഇറങ്ങുന്നതുവരെ കാത്തിരിക്കേണ്ടി വന്നു . എന്റെ അടുത്ത സീറ്റില്‍ ഒരു ഗുജറാതിയെ കിട്ടി. ഞങ്ങളുടെ ചര്‍ച്ച വിഷയം മോദി അണ്ണന്‍ ആയിരുന്നു . യാത്രക്കിടയില്‍ കുറെ ചായകള്‍ കുടിച്ചും പാട്ടുകള്‍ കെട്ടും സമയത്തെ കൊന്നു കളഞ്ഞു . അടുത്ത ട്രെയിനില്‍ കിട്ടിയ സീറ്റ്‌ ആര്‍ എ സി ആയിരുന്നു , രണ്ടു പേര്‍ക്ക് ഒരു സീറ്റ്‌ എന്നാ അനുപാതത്തില്‍ . ജോധ്പൂരില്‍ എത്തിയപ്പോഴേക്കും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു . ഈ സാധാരണ തത്കാല്‍ പോരഞ്ഞിട്ട് ഇപ്പോള്‍ റെയില്‍വേ മറ്റൊരു പോക്കറ്റടി കൂടി കണ്ടെത്തി..... പ്രീമിയം തത്കാല്‍..... കീശ കീറി പോകും ..... അതിനെക്കാള്‍ ഭേദം വിമാനം തന്നെ ...... ഹോ എന്തൊരു അറവാണ് അണ്ണന്മാരെ !!!