ഐ ടി ഐ ചങ്ങാതികൂട്ടം






ഗവേര്‍മെന്റ്റ് ഐ ടി ഐ കോഴിക്കോട് , വിദ്യാര്‍ഥി ജീവിതത്തിനു ശേഷം വര്‍ഷങ്ങള്‍ പലതു കടന്നു പോയിട്ടും ആ പഴയ സൗഹൃദങ്ങളെ കാണാനും , പഴയ കാല ക്യാമ്പസ്‌ ഓര്‍മ്മകള്‍ പങ്കിടാനും വേണ്ടി ഒരു കുടുംബ സംഗമം എന്ന ആശയം ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ പട്ടാളക്കാരനായ ഷാജിക്കും , ഐ ടി ക്കാരനായ ജോബിക്കും മനസ്സില്‍ ഉണ്ടായിരുന്നു . ഡയറി താളുകളില്‍ നിന്നും കിട്ടിയ മേല്‍ വിലാസങ്ങളിലെക്കും , ഐ ടി ഐ അധ്യാപകനായ പ്രസാദ് മാഷിന്‍റെ സഹായത്തോടെയും കിട്ടിയ മേല്‍ വിലാസങ്ങളിലെക്കും ഗുജറാത്തില്‍ നിന്നും ബംഗാളുരില്‍ നിന്നും കത്തുകള്‍ അയച്ചു . കത്ത് കിട്ടിയ ശേഷം പലരും ബന്ധ പെട്ടു . ഇതിന്‍റെ ഫലമായി 2011 സെപ്റ്റംബര്‍ 3 തിയ്യതി കോഴിക്കോട് കാപ്പടിനടുത്ത് റെനി സാന്‍സ് റിസോര്‍ട്ടില്‍ ഐ ടി ഐ ചരിത്രത്തില്‍ ആദ്യമായി പോയ കാലത്തിന്‍റെ സൌഹൃദവും പ്രണയവും കലയും രാഷ്ട്രീയവുമൊക്കെ ഇല പൊഴിയാതെ നിന്നിരുന്ന സുന്ദര കാലത്തെ തിരിച്ച് വിളിച്ച് കൊണ്ട് നീണ്ട 12 വര്‍ഷത്തിനു ശേഷം '' നീലകുറിഞ്ഞി'' 2011 എന്ന പേരില്‍ ഒരു കുടുംബ സംഗമം നടത്തി .


12 വര്‍ഷം പിന്നിട്ട പോള്‍ പലരും പല പല ഫീല്‍ഡില്‍ എത്തി പെട്ടിരുന്നു . യുണിയന്‍ ചെയര്‍മാനായിരുന്ന നിഷാന്തും (പി വി എസ് ഗ്രൂപ്പ് ) , എ ബി വി പി എന്ന പ്രസ്ഥാനത്തിന് ഐ ടി ഐ ക്യാമ്പുസില്‍ തുടക്കം കുറിച്ച ഷൈജു ( കേരള പോലീസ് ) , കദര്‍ വസ്ത്ര ധാരിയായ കൂരാച്ചുണ്ട് കാരന്‍ രാജേഷ്‌ തോമസും ( ടാക്സ് ഡിപോ ) സ്ചൂളുകളില്‍ എ ഇ o വരുന്ന പോലെ ക്ളാസ്സില്‍ വന്നിരുന്ന സുനില്‍ തിരു വംബാടിയും ( ദുബായ് ) , സ്പോര്‍ട്സ് കോട്ടയില്‍ ജീവിതം തുടങ്ങിയ രാഗേഷ് ( മെട്രോ വാര്‍ത്ത ) , ഒരു ഗ്രാമത്തെ സ്വന്തം സൈക്കിള്‍ ബെല്ലടിച്ച് കൊണ്ട് ഉണര്‍ത്തിയ ചെളന്നൂരിന്റെ പത്ര വിതരണക്കാരനായ നിധീഷും അടങ്ങിയ ഒരു കലവറ തന്നെ ആയിരുന്നു ഈ ക്ളാസ് .....


ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ നിന്നിറക്കി കൊണ്ട് അടുത്ത വര്‍ഷം കാണാമെന്ന ഉറപ്പില്‍ റെനി സണ്‍സിന്റെ ശീതീ കരിച്ച മുറിയില്‍ നിന്നും ഓരോരുത്തരായി സ്വന്തം കുടുംബത്തിന്റെ കുടചുവടുകളിലേക്ക് കയറി നിന്നു .......